UPCOMING EVENTS

Zoom Prayer meeting on 23rd May 2020 at 6.00 PM.     

സേതു പാർവ്വതീഭായി-ഗുരുദേവാനുഗ്രഹമുണ്ടായതിരുവിതാംകൂർ റാണി!




*1895-ൽ ശ്രീമൂലം തിരുനാളിന്റെ പിൻഗാമി കേരളവർമ്മ
നാടുനീങ്ങിയതോടെ പിൻതുടർച്ചയ്ക്ക് ആളില്ലാതെ രാജവംശം പ്രതിസന്ധിയിലായി.

കൂടിയാലോചനയിൽ, മാവേലിക്കര കൊട്ടാരത്തിലെ രാജാരവിവർമ്മയുടെ രണ്ടു പെൺമക്കളുടെ ഓരോ പെൺമക്കളെ ദത്തെടുത്തു - റാണി സേതുലക്ഷ്മീഭായിയും റാണിസേതുപാർവ്വതീഭായിയും.

ഇവരിൽ ആദ്യം ജനിക്കുന്നആൾ അനന്തരാവകാശിയാകുമെന്നായിരുന്നു ധാരണ.

ഇവരുടെ വിവാഹം കഴിഞ്ഞ്ആറു വർഷമായിട്ടും സന്താനമുണ്ടായില്ല. 

കൊട്ടാരവും രാജ്യമാകെയും ഉത്കണ്ഠാകുലമായി.
കൊട്ടാരം, ഗവ: ജീവനക്കാരായിരുന്ന തൈക്കാട്ട് അയ്യാവട
ക്കം പലരിൽനിന്നും ഗുരുദേവമഹാത്മ്യം കൊട്ടാരത്തിലറിഞ്ഞിരുന്നു. പലർ മുഖേന ഗുരുദേവനെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 

*ഒരിക്കൽ കൊട്ടാരത്തിലെ സങ്കടം ഉണർത്തിച്ചപ്പോൾ
..' ഒരു രാജശിശു പിറക്കും രാജ്യത്തിന്റെ വിഷമതകൾ
മാറും എന്നു ഗുരുദേവൻ കൽപ്പിച്ചു*

കുമാരനാശാൻ വിവേകോദയത്തിൽ ഒരാശ്ശിസ്സ് എഴുതി:

"പൃഥീശാലംബരല്ലോ, ഭവതി
ദൃഷ്ടാന്തമായ് കാന്തമാർക്കും
വർത്തിക്കും രാജ്ഞിമാർക്കും
ചിരമിവിടെ
വധൂജാതി വിഖ്യാതിയേലും
പ്രത്യേകിച്ചിന്നിവയ്ക്കും
വരമരുളുമജൻ
പാർവ്വതീഭായി രാജ്ഞീ
പുത്രന്മാരെന്ന പേരാർന്നി
നിയവനിവർ
വേണാടു വാണീടുവാനും''..!

1912-ൽ മേടച്ചിത്തിരയ്ക്ക്
ശാരദാപ്രതിഷ്ഠ നിർവ്വഹിച്ചു
കഴിഞ്ഞ്, സന്ദർഭവശാൽ
ഗുരു കൽപിച്ചു, "ഇതേ നക്ഷ
ത്രത്തിൽ അവകാശിപിറക്കും"

അതേനക്ഷത്രത്തിൽ അടുത്ത ദീപാവലിദിനത്തിൽ സേതു പാർവ്വതീഭായി ശ്രീചി
ത്തിര തിരുനാളിനു ജൻമംനൽകി,

 ആശാന്റെ ആശംസാപദ്യവും സഫലമായി.!
രാജകുടുംബാംഗങ്ങൾ പല സന്ദർഭങ്ങളിലും ഈ അനുഗ്രഹത്തെ അനുസ്മരിച്ച് എഴു
തകയും പ്രസംഗിക്കുകയുംചെയ്തിട്ടുണ്ട്..

കടപ്പാട്: സ്വാമി വിശ്വ പ്രകാശം