UPCOMING EVENTS

Zoom Prayer meeting on 23rd May 2020 at 6.00 PM.     

കുട്ടികൾ ഗായത്രി ജപിക്കട്ടെ



കുട്ടികൾ ശരിയായി പഠിക്കുന്നില്ലെന്ന് മാതാപിതാക്കൾ പരാതിപെടാറുണ്ട്. കുട്ടികളെ കൊണ്ടു ഗായത്രി മന്ത്രം വിധിയാംവണ്ണം അനുശീലിപ്പിക്കു.

 എന്ത് സംഭവിക്കുമെന്നല്ലേ? സംസ്കൃതത്തിലെ അതിസങ്കീർണ്ണമായ വ്യാകരണ സൂത്രങ്ങൾ രചിച്ച പാണിനിയുടെ കഥ കേൾക്കു...  

ഗുരു പറഞ്ഞു കൊടുക്കുന്നതെല്ലാം മറന്നു പോകുമായിരിന്നു പാണിനിക്ക്. അതിനാൽ ഗുരുകുലത്തിൽ സഹപാഠികൾ മന്ദബുദ്ധിയെന്നു വിളിച്ചു അവഹേളിച്ചു. സഹികെട്ടു പാണിനി ഒരു പർവ്വതശിഖിരത്തിൽ ചെന്നിരുന്നു.

 പ്രാണസാധനയെക്കാൾ വലിയ തപസ്സോ ഗായത്രി മന്ത്രത്തേക്കാൾ വലിയ ജപമോ ഇല്ല എന്ന തന്റെ ഗുരുവിന്റെ വാക്കുകൾ ഓർത്തു.

പ്രാണായാമത്തോടെ  ഗായത്രി ജപം തുടങ്ങി. ജപത്തിന്റെ പ്രഭാവം കൊണ്ടു ബുദ്ധിയിൽ വേഗതയും ഉന്മേഷവും  ഉണ്ടായി. ഇങ്ങനെ തീവ്രമായ തപസ്സുകൊണ്ടു പാണിനിക്കു അന്തഃപ്രകാശം ലഭിച്ചു. 

ദിവ്യജ്യോതിയുടെ പ്രകാശത്തിൽ  അദ്ദേഹം രചിച്ചതാണ് ഇന്നത്തെ ആധുനിക കംപ്യൂട്ടറുകൾക്കു പോലും പ്രഹേളികയായി നിൽക്കുന്ന അഷ്ടാധ്യായീ  സൂത്രങ്ങൾ.

 ഗായത്രിയുടെ ശക്തികൊണ്ട്  സർവ്വവിദ്യകളും ലഭിക്കുമെന്ന  വലിയ പാഠമാണ്  പാണിനിയുടെ കഥയിൽ നിന്നും  നാം ഉൾക്കൊള്ളേണ്ടത്. 

സ്ത്രീകൾക്കുള്ള ഉപദേശം

സ്ത്രീകളും ഗായത്രി ജപിക്കണം.അമ്മമാർ വീട് വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും മറ്റു കൃത്യങ്ങൾ ചെയ്യുമ്പോഴും ഗായത്രി ജപിച്ചു കൊണ്ടേയിരിക്കണം.

 അത്തരത്തിൽ ഗായത്രി ഉപാസന ചെയ്യുന്ന വീട്ടിൽ രോഗം, ശോകം, അശാന്തി എന്നിവയൊന്നും ഉണ്ടാവില്ല. കുട്ടികൾ ആരോഗ്യത്തോട് കൂടി വളരും. അവർ ശാന്തരും സൽസ്വഭാവികളുമാകും.

 അവരുണ്ടാക്കുന്ന അന്നം വീട്ടിലുള്ളവരെ ബുദ്ധി ശാലികളും സുശീലരുമാക്കും.  അമ്മമാരുടെ ശുഭ സങ്കൽപ്പങ്ങളിൽ ഗായത്രി ഉളവാക്കുന്ന പ്രഭാവം അത്ര വലുതാണ്.