UPCOMING EVENTS

Next Prayer Meeting at Sumod's home on 23rd January at 126 Thomas street, queens park 6107 at 6PM 🙏🙏🙏🙏    

മഹാഗുരുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ 103 വർഷികം




കൊല്ലം പട്ടത്താനത്ത് അച്യുതൻ മേസ്തിരി പുതുതായി പണി കഴിപ്പിച്ച ബംഗ്ലാവിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം തൃപ്പാദങ്ങൾ ചെയ്ത പ്രസംഗം അതീവ  ശ്രദ്ധേയവും പഠനാർഹവുമാണ്. ആ പ്രസംഗം 1916 ജൂലൈ 16-ന് പ്രാധാന്യത്തൊടെ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധികരിച്ചു. ഭഗവാന്റെ മതദർശനം അസന്നിഗ്ധമായ ഭാഷയിൽ അതിൽ വെളിപ്പെടുത്തിയിരിക്കുന്നു. ചരിത്ര പ്രസിദ്ധമായ ആ പ്രസംഗഭാഗം താഴെ കൊടുത്തിരിക്കുന്നു.👇🏻

〽 "മനുഷ്യരിൽ ഗുണകർമ്മ പാകം അനുസരിച്ച് ചതുർവർണ്യം കൽപ്പിക്കാം. ഇപ്പോൾ കാണുന്ന മനുഷ്യനിർമ്മിതമായ ജാതി വിഭാഗത്തിനു യാതൊരു അർത്ഥവുമില്ല. അനർത്ഥകരവുമാണ് അത് നശിക്കുക തന്നെ വേണം. "മേൽജാതി എന്നും കീഴ്ജാതിയെന്നും ഉള്ള വിചാരം തന്നെ ഇല്ലാതാക്കണം.'' ഈ വിചാരം നമ്മിൽ നിന്നു പോയിട്ടു വളരെക്കാലമായി. സമുദായിക സംഗതികൾക്കും മതത്തിനും തമ്മിൽ സംബന്ധമൊന്നും പാടില്ല മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളർച്ചയ്ക്കും അനുസരിച്ച് ഭിന്ന മതങ്ങൾ കൂടിയെ തീരു. എല്ലാവർക്കും സ്വീകാര്യമാകുന്ന ഒറ്റ മതം ഉണ്ടാവാൻ പ്രയാസമാണ്. എന്റെ മതം സത്യം മറ്റുള്ളവരുടെ മതം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടു കൂടിയാണ്. ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു പ്രത്യേക മതവുമായി നമുക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ല. നമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. ഓരോരുത്തരും അവരവർക്കിഷ്ടമുള്ള മതം ആചരിച്ചാൽ മതി. നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതു പോലെ ക്രിസ്ത്യാനികൾ, മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. നാം ജതി മതഭേഭങ്ങൾ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ജാതിയേടും മതത്തോടും നമുക്ക് പ്രത്യേകം മമതയില്ലെന്നു മാത്രമെ അർത്ഥമുള്ളു." 

ശ്രീനാരായണഗുരു
ചരിത്രയാഥാർത്ഥ്യങ്ങൾ
✍🏻ജി. പ്രിയദർശനൻ