UPCOMING EVENTS

Zoom Prayer meeting on 23rd May 2020 at 6.00 PM.     

ശക്തീശ്വര ക്ഷേത്രം കളവംകോടംകളവങ്കോടം പുതുക്കാട്ട് കുന്നേല്‍ ദേവീക്ഷേത്രം എന്നായിരുന്നു ഈ ക്ഷേത്രത്തിന്‍റെ ആദ്യപേര്,ക്ഷേത്രം സമീപത്തു തന്നെയുള്ള കണ്ടുശ്ശേരി എന്ന കുടുംബക്കാ രുടെ വകയായിരുന്നു

കളവംകോടം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായ തര്‍ക്കമാണ് കണ്ണാടി പ്രതിഷ്ഠയിലേക്ക് നയിച്ചത്.

പ്രദേശത്തെ പ്രമുഖനായ പണിക്കവീട്ടില്‍ പത്മനാഭ പണിക്കരുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനരുദ്ധാരണം നടത്തിയ ശേഷം അര്‍ദ്ധനാരീശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി. പ്രതിഷ്ഠാ കര്‍മ്മത്തിനായി ഏറെ നിര്‍ബ്ബന്ധിച്ചാണ് നാരായണ ഗുരുവിനെ എത്തിച്ചത്. സ്വാമി ബോധാനന്ദ, നീലകണ്ഠന്‍ ശാന്തി, പ്രൈവറ്റ് സെക്രട്ടറി കോമത്തു കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗുരു എത്തിയത്. എന്നാല്‍ കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ വിഗ്രഹ പ്രതിഷ്ഠയെ എതിര്‍ത്തു.

ഗുരു കളവങ്കോടത്തെത്തിയത് സാധാരണ മട്ടിലുള്ള ഒരു വിഗ്രഹ പ്രതിഷ്ഠക്കു വേണ്ടിയായിരുന്നു. അതിനുള്ള ഒരു വിഗ്രഹം അവിടെ തന്നെ തയ്യാര്‍ ചെയ്തു വെച്ചിരുന്നു. പ്രതിഷ്ഠാ സമയം കാത്ത് ഗുരു മുറിയില്‍ വിശ്രമിക്കുകയാണ്. അപ്പോള്‍ മുറിക്കു പുറത്ത് കുറേ യുവാക്കള്‍ സംവാദത്തില്‍ ഏർപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. രണ്ടു ചേരിയായി നിന്ന് അവര്‍ വാദിക്കുകയാണ്. ഒരു കൂട്ടര്‍ പറയുന്നു: ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത് അന്ധവിശ്വാസമാണ്. മറ്റേ കൂട്ടര്‍ വാദിച്ചു: ക്ഷേത്രങ്ങള്‍ അത്യാവശ്യമാണ്. ഗുരു ആ സംവാദത്തില്‍ ഇടപെട്ടില്ല. ഇനി നിങ്ങള്ക്ക് വിഗ്രഹങ്ങൾ ആവശ്യമില്ല എന്ന് പറഞ്ഞു.

പ്രതിഷ്ഠക്കുള്ള മഹൂര്ത്തമായി. സംഘാടകര്‍ ഗുരുവിനെ വിളിച്ചു. അദ്ദേഹം അവരോട് ചോദിച്ചു: ‘ഇവിടെ അടുത്തെങ്ങാനും നല്ല നിലക്കണ്ണാടി കിട്ടുമോ?' ‘സംഘടിപ്പിക്കാം.' അവര്‍ പറഞ്ഞു.

കണ്ണാടി പ്രതിഷ്ടിക്കുന്ന സമയം ഗുരു പറഞ്ഞു "വെളുത്തമ്മ" വരട്ടെ എന്നിട്ടാകാം . തടിച്ചുകൂടിയ ശിഷ്യഗണങ്ങളോട് ഗുരു പറഞ്ഞു വെളുത്തമ്മക്ക് നമ്മുടെ അടുത്തേക്ക് വരാൻ വഴി ഒരുക്കുക. വെളുത്തമ്മ എന്ന് ഗുരുദേവൻ വിളിക്കുന്നത് (നന്നേ‌ വെളുത്തു സുന്ദരിയായ ഐശ്വര്യം നിറഞ്ഞ മുഖകാന്തിയോട് കൂടിയ മണ്ണാന്തറ തറവാട്ടിലെ കുടുംബിനി പാർവ്വതിഅമ്മ ) ഗുരുവിന്റെ കൂടെ പ്രസംഗിക്കാൻ പോകുന്ന കളവംകൊടുള്ള പാര്വ്വതി അമ്മ. ഗുരുദേവന് ഈശ്വര ഭക്തയായ ആ അമ്മയെ അത്രയ്ക്ക് സ്നേഹമായിരുന്നു . ഒരു ഗൃഹസ്ഥ ശിഷ്യ എന്ന് വേണമെങ്കിലും നമുക്ക് കരുതാം

അങ്ങനെ, പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന വിഗ്രഹം മാറ്റിവെച്ച് ഗുരു കളവങ്കോടത്ത്കണ്ണാടി പ്രതിഷ്ഠ നടത്തി.

1927 ജൂണ്‍ 14 ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് കണ്ണാടി പ്രതിഷ്ഠിച്ചത്. ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത അരുവിപ്പുറം പ്രതിഷ്ഠയ്‌ക്കൊപ്പം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയും ചരിത്രത്തിന്റെ ഭാഗമായത് അങ്ങനെയാണ്. പ്രത്യേക അളവില്‍ തയ്യാറാക്കിയ കണ്ണാടിയില്‍ പിന്നിലെ രസം ചുരണ്ടി ഓംശാന്തി എന്നൊരുക്കാന്‍ ഗുരു നിർദ്ദേശിച്ചെങ്കിലും ദീർഘം വിട്ട് തയ്യാറായത് 'ഒം ശാന്തി' എന്നായിരുന്നു. ഗുരു വിമര്ശിച്ചില്ല. അതിനും അര്ത്ഥമുണ്ടെന്നുപറഞ്ഞ് പ്രതിഷ്ഠ നടത്തി. കണ്ണാടി പ്രതിഷ്ഠിച്ചു. നീ തന്നെയാണ് നിന്റെ ഈശ്വരന്‍. നിന്നിലാണ് ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക.

ഇതേസമയംതന്നെ ഗുരുവിന്റെ നിര്ദ്ദേശപ്രകാരം ശിഷ്യന്‍ ബോധാനന്ദ സ്വാമികള്‍ ക്ഷേത്രത്തില്‍ അര്ദ്ധനനാരീശ്വര പ്രതിഷ്ഠയും നടത്തി. അര്‍ദ്ധനാരീശ്വര വിഗ്രഹം കണ്ണാടിക്ക് കുറേ മുന്നോട്ടായി ഇടതു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു, കണ്ണാടിയിലെ ലിപികള്‍ മുകളില്‍ കാണാം അര്‍ദ്ധനാരീശ്വരനെ നേരെയും കാണാം, പണിക്കവീട്ടില്‍ പത്മനാഭപ്പണിക്കര്‍ എന്ന ഈഴവപ്രമാണിയാണ് ക്ഷേത്ര പുനരുദ്ധാരണത്തിന് നേതൃത്വം നല്കിയത്. ക്ഷേത്രം ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് സ്ഥിതീ ചെയ്യുന്നു, ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നും 2.km ദൂരം, ചേര്‍ത്തല ബസ്സ്റ്റാന്‍ഡില്‍ നിന്നും 5.k.m.ദൂരം

വിലാസം

ശ്രീശക്തീശ്വരക്ഷേത്രം

വയലാര്‍ വില്ലേജ്

കളവംങ്കോടം പോസ്റ്റ്

ചേര്‍ത്തല -688586

Courtesy: Facebook