UPCOMING EVENTS

Next Prayer Meeting at Sumod's home on 23rd January at 126 Thomas street, queens park 6107 at 6PM 🙏🙏🙏🙏    

പിടിയരിയും ഭക്ഷണവും:



        
ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, നെടുങ്കണ്ട, വർക്കല തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളിൽ ഒരു കാലത്ത് പിടിയരി പാത്രം വെക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. 

ആ ഭവനങ്ങളിൽ അന്നത്തെ ചോറു വയ്ക്കുന്നതിനായി എടുക്കുന്ന അരിയിൽ നിന്നും ഒരുപിടി അരിവാരി ഒരു പ്രത്യേക പാത്രം വെച്ച് അതിൽ പതിവായി നിക്ഷേപിക്കുമായിരുന്നു. ആ പാത്രത്തിന് പിടിയരിപ്പാത്രം എന്നാണു പറഞ്ഞിരുന്നത്.

ആ പാത്രത്തിലെ അരി മുഴുവനും ശിവഗിരിക്കു ഉള്ളതായിരുന്നു. ആ ഭവനങ്ങളിൽ നിന്നുള്ള നേർച്ച പോലെയായിരുന്നു. 

ശിവഗിരിയിൽ നിന്നെത്തുന്ന അന്തേവാസികളാണ് പിടിയരി ശേഖരിച്ചിരുന്നത്. ചില ഭവനങ്ങളിൽ അരിക്കു പുറമേ അന്തേവാസികൾക്ക് ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം ഒരു ധനികന്റെ വീട്ടിലായിരുന്നു അരി ശേഖരിക്കുവാൻ അന്തേവാസികൾ പോയിരുന്നത്. അരിയെല്ലാം  ചാക്കിൽ നിറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണത്തിനായി വീട്ടുകാർ അവരെ ക്ഷണിച്ചു. 

സാധാരണ നിലയിൽ ശിവഗിരിയിൽ നിന്ന് എത്തുന്നവർക്കു ഭക്ഷണം കൊടുത്തു കഴിഞ്ഞിട്ടേ വീട്ടുകാർ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ.

എന്നാൽ അവിടുത്തെ ഗൃഹനാഥൻ ആദ്യം ഊണ് കഴിച്ച ശേഷം വീടിന് പുറത്തുള്ള ഒരു കെട്ടിൽവച്ച് അവർക്ക് ഭക്ഷണം വിളമ്പാൻ നിർദ്ദേശിക്കയായിരുന്നു ചെയ്‌തത്‌. അത് ചെന്നിരുന്നവരെല്ലാം ഹരിജനങ്ങൾ ആണെന്നുള്ള ധാരണയിലായിരുന്നു.

ആ വിവരം ഗുരുദേവൻ അറിയാനിടയായി. അതോടെ ശിവഗിരിയിൽ ഉളളവർ മറ്റു വീടുകളിൽ പോയി ഭക്ഷണത്തിനിരിക്കുന്ന പതിവു നിർത്തൽ ചെയ്തു.

ജാതിയുടെ പേരിലുള്ള ഏതൊരു വിവേചനത്തെയും മുളയിലേ നുള്ളുകയായിരുന്നു ഗുരുദേവൻ.   

കടപ്പാട് - മങ്ങാട് ബാലചന്ദ്രൻ