കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ഉല്ലല സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജനതയിൽ ഭൂരിഭാഗവും ഈഴവ സമുദായക്കാരാണ്. ഓംകാരേശ്വര ക്ഷേത്ര സ്ഥാപനത്തിന് മുൻപ് അവിടെ ഒരു ആരാധനാലയം ഉണ്ടായിരുന്നു. അത് നമ്പൂതിരിമാരുടെ വകയായ ഉല്ലലദേവി ക്ഷേത്രമാണ്. കീഴ് ജാതിക്കാർ നമ്പൂതിരി മാരുടെ ക്ഷേത്രമായ ഉല്ലലദേവി ക്ഷേത്രത്തിന്റെ മതിലിനു പുറത്തു നിന്നുകൊണ്ടാണ് ദേവിയെ പ്രാർഥി ച്ചിരുന്നത്.ക്ഷേത്രത്തിനു അകത്തു കയറി ദേവിയെ പ്രാർത്ഥിക്കുവാൻ അനുവാദം നല്കണമെന്ന ഈഴവ യുവാക്കളുടെ അഭ്യർത്ഥനയോട് അനുകൂലമായ പ്രതികരണമായിരുന്നു ക്ഷേത്ര ഭരണ ചുമതലക്കാരനായിരുന്ന ദാമോദരൻ നാരായണൻ നമ്പൂതിരിക്കുണ്ടായിരുന്നത്. എന്നാൽ എൻ.എസ്.എസ് കാരുടെ ശക്തമായ എതിർപ്പ് കാരണം നമ്പൂതിരിക്ക് തന്റെ നിലപാടിൽ നിന്നും പിൻവാങ്ങേണ്ടിവന്നു.
മേൽ പറഞ്ഞ സാഹചര്യമാണ് ഒരു പുതിയ ക്ഷേത്രനിർമ്മാണത്തിന് ഈഴവ സമുദായക്കാരെ പ്രേരിപ്പിച്ചത്.ഇതിനു വേണ്ടി മാസപ്പിരിവ് നടത്തിയും മറ്റു സംഭാവനകൾ സ്വീകരിച്ചും പണം സ്വരൂപിച്ചും ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ സ്ഥലം വാങ്ങി. മണ്ണാശ്ശേരി CKഅച്യുതൻ വൈദ്യർ പ്രസിഡണ്ട് ആയും ,പാരയിൽ കെ .കൃഷ്ണൻ സെക്രട്ടറി ആയുമുള്ള ഒരു സമിതിയാണ് ഇ പ്രവർത്തനങ്ങൾക്കെല്ലാം നേത്രുത്വം നല്കിയത്. 1102 മകര മാസത്തിൽ ക്ഷേത്രത്തിനു സ്ഥാനം കണ്ടു.തച്ചു ശാസ്ത്ര വിദഗ്ധനായ കോവപണിക്കരാണ് ക്ഷേത്രത്തിന് സ്ഥാനം കണ്ടത്.ക്ഷേത്ര നിർമ്മാണ ചുമതലയും അദ്ധേഹത്തിനായിരുന്നു.ക്ഷേത്രം പണിയുന്നതിനു വേണ്ടി ഒരു വള്ളം ചെങ്കല്ല് വല്ലയിൽ തോട്ടിന്റെ കരയിൽ ഇറക്കിവച്ചു.ഇതോടെ ഈഴവരുടെ ക്ഷേത്രം പണി യാഥാർത്ഥ്യം ആകുവാൻ പോകുന്നു എന്ന തോന്നൽ എല്ലാവർക്കുമുണ്ടായി.ഇതിൽ അസൂയാലുക്കളായ സവർണ്ണരിൽ ചിലര് ചേർന്ന് രാത്രിയിൽ ചെങ്കല്ലുകൾ മുഴുവാൻ എടുത്തു തോട്ടിലേക്ക് എറിഞ്ഞു.അടുത്ത ദിവസം ഒരു വള്ളം കല്ല് കൂടി ഇറക്കി വച്ച ശേഷം യുവാക്കൾ കാത്തിരിപ്പായി.പിന്നീട് കല്ല് വാരി തൊട്ടിലിടുവാൻ ആരും ധൈര്യപെട്ട് മുന്നോട്ട് വന്നിട്ടില്ല.ക്ഷേത്രംപണി പൂർത്തിയായി .അപ്പോഴാണ് കളവങ്കൊട്ടു ക്ഷേത്ര പ്രതിഷ്ഠ നിർവ്വഹിക്കുവാൻ ഗുരുദേവൻ എത്തുന്ന വിവരം ഉല്ലലക്കാർ അറിയുന്നത്.അങ്ങനെ അവർ കളവങ്കൊട്ടു എത്തി ഉല്ലല ക്ഷേത്രത്തിലും പ്രതിഷ്ഠ നടത്തി തരേണമെന്നു അപേക്ഷിച്ചു. “നിങ്ങളുടെ ഇംഗിതം അനുസരിച്ചുള്ള വിഗ്രഹത്തെ നാം പ്രതിഷ്ടിക്കില്ല ” എന്ന് ഗുരുദേവൻ മറുപടി നല്കി.ഗുരുദേവന് ഇഷ്ടമുള്ള ദേവതയെ പ്രതിഷ്ടിച്ചാൽ മതിയെന്ന് ഉല്ലലക്കാർ മറുപടി നല്കി.തുടർന്ന് പ്രതിഷ്ഠ തീയതി ഗുരുദേവൻ നല്കി.നിശ്ചിത ദിവസം ഗുരുദേവനേയും വഹിച്ചു കൊണ്ടുള്ള വള്ളം വല്ലയിൽ പാലത്തിനു പടിഞ്ഞാറ് വശത്തെത്തി.പെരുമഴ കുഞ്ഞുങ്ങളെയും ഒക്കത്ത് വച്ചുകൊണ്ട് വന്നെത്തിയ നൂറു കണക്കിന് വീട്ടമ്മമാർ ഉൾപ്പെടെ വമ്പിച്ച ജനക്കൂട്ടം ഗുരുദേവനെ വരവേൽക്കുവാൻ അവിടെ കാത്തു
നില്ക്കുന്നുണ്ടായിരുന്നു.ഗുരുദേവൻ വള്ളത്തിൽ നിന്നും ഇറങ്ങിയതും മഴ അവസാനിച്ചതും ഒന്നിച്ചായിരുന്നു എന്നാണ് അത്ഭുതാരങ്ങളോടെ ഉല്ലലക്കാർ ഇപ്പോഴും പറയുന്നത്.ഗുരുദേവനെ സ്വീകരിക്കുവാൻ പാണാവള്ളി കൃഷ്ണൻ വൈദ്യരും ഉണ്ടായിരുന്നു.ഗുരുദേവൻ കോവ പണിക്കരെ വിളിപ്പിച്ച് പ്ലാവിൻ തടിയിൽ കണ്ണാടി ഉറപ്പിക്കുവാനുള്ള ഫ്രൈമും പ്രതിഷ്ഠ ഉറപ്പിക്കുവാനുള്ള പീഠം കൂടി നിർമ്മിക്കുവാനുള്ള ചുമതലകൂടി അദ്ധേഹത്തെ ഏല്പ്പിച്ചു.അതിനു ശേഷം പ്രണവാക്ഷരത്തിന്റെ രൂപത്തില കണ്ണാടിയുടെ മധ്യഭാഗത്ത് നിന്നും രസം ചുരണ്ടി കളയുവാനും ഗുരുദേവൻ നിർദേശിച്ചു.ഫ്രൈമിൽ ഒറപ്പിച്ച കണ്ണാടി , പീഠം എന്നിവ ക്ഷേത്രത്തിനു അകത്തു വൈക്കുവാൻ ആവശ്യപെട്ടു.
പ്രതിഷ്ഠ സമയം ഏതെന്നു ഗുരുദേവൻ ആരോടും പറഞ്ഞിരുന്നില്ല.ആർക്കും അതൊട്ട് അറിയുവാനും വയ്യ.സന്ധ്യാ സമയമായപ്പോൾ ക്ഷേത്ര വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടി.അപ്പോഴാണ് പ്രതിഷ്ഠ കഴിഞ്ഞ് പുറത്തേക്ക് വരുന്ന ഗുരുദേവനെ അവർ കാണുന്നത്.സെക്രട്ടറിയായ കൃഷ്ണന്റെ കൈയ്യിലിരുന്ന അദ്ധേഹത്തിന്റെ കുഞ്ഞിനെ വാങ്ങി ഗുരുദേവൻ മടിയിലിരുത്തി അവന്റെ നാവിൽ ആദ്യാക്ഷരം കുറിച്ചു.ആ കുട്ടി ഭാവിയില പ്രഗൽഭനായി തീരുമെന്ന് കൂടി പ്രവചിച്ചു.ആ കുഞ്ഞാണ് പിന്നീട് കേരളരാഷ്ട്രീയത്തിൽ പ്രശസ്തനായി തീർന്ന പി.എസ് ശ്രീനിവാസൻ.
കുംഭ മാസത്തിലെ ഭരണി നാളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം.
ഈ കുറിപ്പിന്
കടപ്പാട് അറിയിച്ചു കൊള്ളുന്നു
ഗുരുദേവ നെറ്റ് എന്ന മുഖപുസ്തക പേജിൽ നിന്നും ലഭിച്ചതാണ്
http://gurudevan.net/vechoor-ullala-omakareswram/